COVID 19Latest NewsNewsIndia

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേർക്ക് കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 22,926 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷമായി. 2,50,183 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. പുതുതായി 19,078 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു. എന്നാൽ അതേസമയം ആകെ രോഗമുക്തര്‍ 99,06,387ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,49,218 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button