COVID 19USALatest NewsNews

യുഎഇയില്‍ ഇന്ന് 1963 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1963 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2081 പേര്‍ രോഗമുക്തരാവുകയും ചെയ്‍തപ്പോള്‍ മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,52,588 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2,11,641 പേര്‍ക്ക് യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,88,100 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 674 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 22,867 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button