Latest NewsNewsIndia

ഒരു മാസം പ്രായമായ കുഞ്ഞിനെ മാതാവ് അറിയാതെ 70,000 രൂപയ്ക്ക് പിതാവ് വിറ്റു

ഒരാഴ്ച്ച മുമ്പ് കുഞ്ഞിനെ ആവശ്യപ്പെട്ട് ഒരാള്‍ പിതാവിനെ സമീപിക്കുകയായിരുന്നു

ഹൈദരാബാദ് : ഒരു മാസം പ്രായമായ കുഞ്ഞിനെ മാതാവ് അറിയാതെ 70,000 രൂപയ്ക്ക് പിതാവ് വിറ്റു. മാതാവിന്റെ പരാതിയില്‍ കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഹൈദരാബാദിലെ നടപ്പാതയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. ചെറിയ ജോലികള്‍ ചെയ്തും ഭിക്ഷയെടുത്തുമായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്.

ഒരാഴ്ച്ച മുമ്പ് കുഞ്ഞിനെ ആവശ്യപ്പെട്ട് ഒരാള്‍ പിതാവിനെ സമീപിക്കുകയായിരുന്നു. 70,000രൂപയും വാഗ്ദാനം ചെയ്തു. ഇതോടെ പിതാവ് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. കുഞ്ഞിനെ വിറ്റ് ഒരാഴ്ചക്ക് ശേഷം മാതാവ് പരാതിയുമായി ശിശുക്ഷേമ വകുപ്പിനെ സമീപിച്ചു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button