COVID 19Latest NewsIndiaNewsInternational

ബ്രിട്ടീഷ് പ്രധാനമന്ത്രിബോറിസ് ജോൺസൻ ഇന്ത്യയിലേക്കില്ല, പ്രധാനമന്ത്രിയെ ഖേദം അറിയിച്ചു

യുകെയിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ക്വാറന്റീൻ അടക്കം കർശന നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്

ന്യൂഡൽഹി: ജനിതക മാറ്റംവന്ന കൊറോണ വൈറസ് വകഭേദത്തിൻ്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികലേക്ക് മുഖ്യാതിഥിയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ ക്ഷണിച്ചിരുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽവിളിച്ച് ബോറിസ് ജോൺസൻ  ഖേദം രേഖപ്പെടുത്തിയതായി ബോറിസ് ജോൺസൻ്റെ വക്താവ് അറിയിച്ചു.

Also related : സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു, കേരളത്തിന് ആശ്വാസമില്ല

ഇന്ത്യയിൽ വകഭേദം വന്നിട്ടുള്ള സംഭവിച്ച കൊറോണ വൈറസ് 58 പേർക്കാണ് ബാധിച്ചിരിക്കുന്നത്. മുപ്പതോളം രാജ്യങ്ങളിൽ ഈ വൈറസ് വകഭേദം നിലപ്പൽ സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ക്വാറന്റീൻ അടക്കം കർശന നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button