KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ്

കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ മണിയംകുന്ന് സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ കാണാതാവുകയും, തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയുമായിരുന്നു ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ 26കാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.

രാത്രി ബൈക്കിലെത്തിയാണ് ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തി കൊണ്ടുപോയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ചിറ്റാരിക്കാല്‍ പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാല്‍ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ളസംഘം അന്വേഷണം ആരംഭിക്കുകയുണ്ടായി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button