Latest NewsIndiaNews

ഇന്ത്യയില്‍ ഇപ്പോഴുള്ള കൊറോണ വൈറസിന്റെ 19 വകഭേദങ്ങള്‍, ആശങ്കയില്‍ ആരോഗ്യവകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇപ്പോഴുള്ള കൊറോണ വൈറസിന്റെ 19 വകഭേദങ്ങള്‍, ആശങ്കയില്‍ ആരോഗ്യവകുപ്പ് . ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപമാറ്റം നേടുന്നുണ്ടെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ തന്നെ ഇതിനകം പത്തൊന്‍പത് വൈറസ് വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ ഖോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്.

വൈറസിനെതിരെ വാക്സിന്‍ ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍. വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്.

അതേസമയം, പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button