COVID 19Latest NewsNewsIndiaInternational

എല്ലാവർക്കും വിശ്വാസം ഇന്ത്യയുടെ വാക്സിൻ, ജനപ്രിയം; സമ്മതിച്ച് ചൈന, ലോകരാജ്യങ്ങളുടെ കൈയ്യടി

ഒടുവിൽ ചൈനയും സമ്മതിച്ചു; ഇന്ത്യയുടെ വാക്സിൻ വിശ്വസിക്കാം

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കുമെന്ന ഇന്ത്യയുടെ തീരുമാനം കൈയ്യടിച്ചാണ് ലോകരാജ്യങ്ങൾ സ്വീകരിച്ചത്. സുഹൃദ് രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യൺ ഡോസ് നേപ്പാളിന് നൽകാനാണ് തീരുമാനം.

ഇന്ത്യയുടെ വാക്സിനുകൾ വിശ്വസനീയമാണെന്ന് സമ്മതിച്ച് ചൈനയും രംഗത്തെത്തിയതോടെ പാളയത്തിൽ ഏകനായി പാകിസ്ഥാൻ. ചൈനീസ് ഗവൺമെന്റിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യൻ വാക്സിനുകളെ കുറിച്ച് പരാമർശിക്കുന്നത്.

Also Read: കടയ്ക്കാവൂര്‍ പോക്‌സോ കേസ് ; യുവതിയുടെ ഭര്‍ത്താവിനെതിരെ പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

ഇന്ത്യയുടെ വാക്സിനുകൾ ചൈനീസ് വേരിയന്റിനേക്കാൾ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും വലിയ വക്സിൻ നിർമാതാവാണ് ഇന്ത്യ. ഇന്ത്യൻ വാക്സിനുകൾക്ക് ആഗോളതലത്തിൽ കൂടുതൽ വിശ്വാസയോഗ്യമാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വളരെ ശക്തമായ ഉൽപ്പാദന-വിതരണ ശേഷിയുണ്ട്, ചില പാശ്ചാത്യ രാജ്യങ്ങളേക്കാൾ ശക്തമാണതെന്ന് ജിയാങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബംഗ്ലാദേശുമായും വാക്‌സിൻ വിതരണം സംബന്ധിച്ച് ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യൺ കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. മ്യാന്മറും ഇന്ത്യയിൽ നിന്നും ആദ്യ ബാച്ച് വാക്‌സിൻ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button