Latest NewsIndiaNews

സുപ്രിം കോടതി നോട്ടീസിന് പുല്ലുവില,ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല,റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനം വിറപ്പിക്കാൻ ട്രാക്ടർ പട

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും ട്രാക്ടർ പരേഡിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജിയിൽ പറയുന്നു

ഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തതിന് പിന്നാലെ റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയായ ട്രാക്ടർ പരേഡിനെതിരെ നോട്ടീസയച്ചതിനെ അവഗണിച്ച് കർഷക സംഘനകൾ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ സമാന്തര റാലി നടത്തുന്നത് രാജ്യത്തിന് അപമാനമാകും എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതി കർഷക സംഘടകൾക്ക് നോട്ടീസയച്ചത്. എന്നാൽ ജനുവരി 26 ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താനുള്ള നീക്കത്തില്‍ ഉറച്ചു നിൽക്കുകയാണ് കര്‍ഷക സംഘടനകള്‍.

Also related: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണു കര്‍ഷകര്‍.കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണു സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ജനുവരി 26ന് ട്രാക്ടര്‍ പരേഡുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

Also related: ‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു’: വീണയ്‌ക്ക് പിറന്നാൾ ആശംസയുമായി റിയാസ്

കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമൃത്സറില്‍നിന്ന് നൂറുകണക്കിന് ട്രാക്ടര്‍ ട്രോളികളാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടിട്ടുള്ളത്. ജനുവരി 20 കഴിഞ്ഞ് കൂടുതൽ ട്രാക്ടറുകൾ എത്തും എന്നും സമിതി നേതാക്കൾ പറഞ്ഞു. എല്ലാ ഗ്രാമങ്ങളില്‍നിന്നും 100 ട്രാക്ടറുകള്‍ എങ്കിലും ജനുവരി 20ന് അയയ്ക്കാനുളള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. പ്രാദേശിക ഗുരുദ്വാരകളില്‍ യോഗങ്ങള്‍ ചേര്‍ന്നാണു തീരുമാനങ്ങള്‍ എടുക്കുന്നത്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പിന്നീട് അവസരം കിട്ടില്ലെന്നും ഗുരുദ്വാരകള്‍ എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു. ചാണകവറളികള്‍ കത്തിച്ച് ലോഹ്രി ഉത്സവം ആഘോഷിക്കുന്ന പഞ്ചാബിലെ വിവിധ ഗ്രാമങ്ങളില്‍ ഇക്കുറി കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

Also related: പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ തേനീച്ചക്കൂട് നീക്കംചെയ്തു

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും ട്രാക്ടർ പരേഡിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജിയിൽ പറയുന്നു.റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും തരത്തിൽ തടസം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന് അപമാനം ഉണ്ടാക്കുമെന്ന് ഡൽഹി പോലീസ് മുഖേനെ സുപ്രിം കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമരക്കാർ നടത്തുന്ന സമാന്തര ട്രാക്ടർ റാലി റിപ്പബ്ലിക് ദിനാഘോഷങ്ങളെ ബാധിക്കുമെന്നും അത് വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും  കേന്ദ്രം സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ ഏതൊരു വിധത്തിലുള്ള പ്രതിഷേധ സമരങ്ങളും തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button