Latest NewsCinemaMollywoodNewsIndiaBollywoodEntertainmentInternationalHollywoodKollywood

അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രകാശ് ജാവേദ്ക്കർ പറഞ്ഞു

പനജി: അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ തിരിതെളിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

Also related: ആമയിഴഞ്ചാൻതോട് നവീകരണത്തിലും അഴിമതിയോ? നോക്കുകുത്തിയായി തിരുവനന്തപുരം നഗരസഭ

പ്രശസ്ത ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു. അപ്പോകാലിപ്സ് നൗ (1979), റെഡ്സ് (1981), ദ ലാസ്റ്റ് എംപറർ (1987) തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്ന് ഓസ്കർ പുരസ്കാരം നേടിയ ഛായാഗ്രാഹകനാണ് അദ്ദേഹം.അനുപം ഖേർ, മോഹൻലാൽ, വിദ്യ ബാലൻ, രൺവീർ സിംഗ്, സിദ്ധാന്ത് ചതുർവേദി, അപർശക്തി ഖുറാന, അനിൽ കപൂർ, മാധുരി ദീക്ഷിത് എന്നിവർ മേളയ്ക്ക് ആശംസകൾ നേർന്നു.

Also related: മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പ് : പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ

ഹൈബ്രിഡ് രീതി ഒരുപാട് മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ കിച്ച സുദീപ് ആയിരുന്നു മുഖ്യതിഥി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നീരജ ശേഖർ (അഡീഷണൽ സെക്രട്ടറി, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

 

shortlink

Post Your Comments


Back to top button