KeralaNattuvarthaLatest NewsNews

ആമയിഴഞ്ചാൻതോട് നവീകരണത്തിലും അഴിമതിയോ? നോക്കുകുത്തിയായി തിരുവനന്തപുരം നഗരസഭ

നവീകരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത കോര്‍പറേഷന്‍ പക്ഷെ തോടിൽ വീണ്ടും മാലിന്യം നിറഞ്ഞത് അറിഞ്ഞില്ല

തിരുവനന്തപുരം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി എന്ന് നഗരസഭ അവകാശപ്പെട്ട് ആറുമാസത്തിനകം മാലിന്യങ്ങള്‍ നിറഞ്ഞ് ആമയിഴഞ്ചാന്‍ തോട് പഴയനിലയിലായി . മാലിന്യം നിറയുമ്പോഴും ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ് തിരുവനന്തപുരം കോര്‍പറേഷന്‍. തോടിനെ നവീകരിച്ച് രാജ്യന്തര നിലവാരത്തിക്കാനുള്ള കോര്‍പറേഷന്റെ ശ്രമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. തോട്ടിലേ ഒഴുക്ക് പൂര്‍ണമായും നിലച്ചു, ഓടകള്‍ അടഞ്ഞു .

Also related : സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

പാറ്റൂർ മുതൽ കണ്ണമ്മൂലവരെ രണ്ടുകോടി രൂപ ചെലവിൽ നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തോട് കടന്നുപോകുന്ന പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക എന്നതായിരുന്നു പദ്ധതി.

Also related: 21 വയസുകാരി മേയറായ ആഘോഷത്തിൻ്റെ ഹാംഗ് ഓവർ മാറാതെ തിരുവനന്തപുരം, നഗരഹൃദയത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ

നവീകരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത കോര്‍പറേഷന്‍ പക്ഷെ തോടിൽ വീണ്ടും മാലിന്യം നിറഞ്ഞത് അറിഞ്ഞില്ല.തോട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം സമീപവാസികളെ മാത്രമല്ല നഗരത്തെ ആകെ വിഷമിപ്പിക്കുന്നതാണ്. ഇനിയും കോടികള്‍ ചിലവഴിച്ചാല്‍ മാത്രമേ നവീകരണപദ്ധതിയുമായി കോര്‍പറേഷന് മുന്നോട്ട് പോകാനാകൂ. കൈയടിക്ക് വേണ്ടി വികസനംപ്രഖ്യാപിച്ചതിന് ശേഷം ഭരണകൂടങ്ങള്‍ ഉറങ്ങുന്നതിന് ഒരു ഉദാഹരണമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button