KeralaLatest NewsNews

തിരുവനന്തപുരത്ത് 14ല്‍ 11 സീറ്റിലും ബിജെപി നിര്‍ണ്ണായക ശക്തി; 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ ബിജെപി നിര്‍ണ്ണയിക്കും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരിലാണ് ബിജെപി അതിശക്തമായ മത്സരം കാഴ്ച വച്ചത്.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ ബിജെപി നിര്‍ണ്ണയിക്കുമെന്ന് വിലയിരുത്തല്‍. തദ്ദേശത്തില്‍ 35 സീറ്റുകളില്‍ ബിജെപി ഏറെ നേട്ടമുണ്ടാക്കിയിരുന്നു. ഈ സീറ്റുകളില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ കാര്യങ്ങള്‍ വെല്ലുവിളിയിലേക്ക് എത്തുമെന്ന് സിപിഎം കണക്കു കൂട്ടുന്നു. അതുകൊണ്ട് തന്നെ ബിജെപി ഭീഷണിയെ ഗൗരവത്തോടെ കാണാനാണ് സിപിഎം തീരുമാനം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ 35 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയതായി സിപിഎം വിലയിരുത്തുന്നു. ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചു.

സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ് എന്നാണ് സിപിഎം നിഗമനം. കൂടുതല്‍ മേഖലകളില്‍ ബിജെപി വളര്‍ന്നുവെന്നതിന് തെളിവായി ഈ കണക്കുകളെ സിപിഎം കാണുന്നു. ഈ വോട്ടുകള്‍ ആരെയാകും കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്നതും സിപിഎം പരിശോധിക്കും. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂര്‍, ഇരവിപുരം, കുന്നത്തൂര്‍, കൊട്ടാരക്കര, തൃശൂര്‍, മണലൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോര്‍ത്ത്, ഉദുമ, മഞ്ചേശ്വരം, കാസര്‍കോട്-എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ശക്തികാട്ടുന്നത്.

ഇതില്‍ നേമം ബിജെപിയുടെ സീറ്റിങ് സീറ്റാണ്. വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും ചാത്തന്നൂരും മലമ്പുഴയിലും പത്തനംതിട്ടയിലും മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും എത്തി. കാട്ടക്കടയും തിരുവനന്തപുരത്തും രണ്ടാം സ്ഥാനത്തിന് തൊട്ടടുത്തുമെത്തി. ഇതിനൊപ്പം തിരുവനന്തപുരത്ത് മറ്റ് മേഖലകളിലേക്കും വളര്‍ന്നു. തിരുവനന്തപുരത്തെ 14ല്‍ 11 സീറ്റിലും ബിജെപി നിര്‍ണ്ണായക ശക്തിയായി. ഇതില്‍ വര്‍ക്കലയിലും മറ്റും ത്‌ദേശത്തില്‍ നഗരസഭാ ഭരണത്തിന് തൊട്ടടുത്തുമെത്തി. ഈ സാഹചര്യത്തില്‍ തിരുവനന്തപുര്ത്ത് ബിജെപിയെ ഗൗരവത്തോടെ നേരിടാനാണ് സിപിഎം തീരുമാനം.

Read Also: മതേതരത്വം എന്തെന്നറിയാത്ത പുവര്‍ സില്ലി ഇന്ത്യന്‍സ് നിങ്ങള്‍ ചരിത്രം പഠിയ്ക്കൂ,

എന്നാൽ കൊല്ലത്തും ബിജെപിക്ക് വളര്‍ച്ചയുണ്ട്. ഇതും അപ്രതീക്ഷിതമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരിലാണ് ബിജെപി അതിശക്തമായ മത്സരം കാഴ്ച വച്ചത്. കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂര്‍, ഇരവിപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഇപ്പോള്‍ നിര്‍ണ്ണായക സ്വാധീനം. തൃശൂരിലും പാലക്കാടും കോഴിക്കോടും കാസര്‍കോടും ചില മണ്ഡലങ്ങളില്‍ കരുത്ത് കൂട്ടുകയും ചെയ്തു. ഇതെല്ലാം സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. സിപിഎം വോട്ട് ബാങ്കിലേക്ക് ബിജെപി നുഴഞ്ഞു കയറുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.

സംസ്ഥാനത്തെ 35 മണ്ഡലങ്ങളില്‍ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം എന്നാണ് സിപിഎം വിലയിരുത്തല്‍. 20 % വോട്ട് മുന്നോട്ടു കുതിക്കാനുള്ള അടിത്തറയായി വിലയിരുത്തണം. തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താഴേത്തട്ടിലെ അവലോകന റിപ്പോര്‍ട്ടിങ്ങില്‍ സിപിഎം സംസ്ഥാന നേതൃത്വം ഊന്നല്‍ കൊടുക്കുന്ന കാര്യങ്ങളില്‍ ഒന്ന് ചില ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ വളര്‍ച്ചയാണ്. 35 മണ്ഡലങ്ങളില്‍ 25,000 വോട്ടില്‍ കൂടുതല്‍ നേടി. 20,000 ല്‍ കൂടുതല്‍ നേടിയ 55 മണ്ഡലങ്ങള്‍. പതിനായിരത്തില്‍ താഴെ വോട്ടു ലഭിച്ച മണ്ഡലങ്ങളുടെ കണക്ക് ആദ്യമായി 25 ല്‍ താഴെയായി. അതായത് 55 മണ്ഡലങ്ങളില്‍ ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടായി എന്ന് വിലയിരുത്തുകയാണ് സിപഎം. ഇരു മുന്നണികള്‍ക്കും കിട്ടിവന്ന വോട്ടുകള്‍ ബിജെപി ചോര്‍ത്തുന്നു എന്നതും സിപിഎം ഗൗരവത്തോടെ കാണുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button