Latest NewsNewsIndia

വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ച: സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ണബ് ഗോസ്വാമി

അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയുമായി അര്‍ണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

മുബൈ: വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പുല്‍വാമ ആക്രമണം ഉണ്ടയതിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചാനല്‍ മാത്രമല്ല, മറ്റ് ചാനലുകളും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നുവെന്നും അര്‍ണബ് അഭിപ്രായപ്പെട്ടു. റിപബ്ലിക്ക് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിലൂടെ രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തിയതിനെതിരെ നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.

എന്നാൽ രഹസ്യ വിവരം എങ്ങനെയാണ് അര്‍ണബിന് കിട്ടിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഉയര്‍ത്തിയ ചോദ്യം. മാത്രമല്ല, വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപിയും രംഗത്തെത്തി. ചാറ്റിലുയര്‍ന്നുവന്ന കാര്യങ്ങള്‍ അപലപനീയമാണെന്നും സര്‍ക്കാര്‍ ഇതില്‍ അന്വേഷണം നടത്താന്‍ തയ്യാറല്ലെങ്കില്‍, ജനങ്ങള്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയുമായി അര്‍ണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടിആര്‍പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളില്‍ വ്യക്തമാണ്.

Read Also: 13000 കിലോമീറ്റര്‍ ദൂരെ നിന്ന് പറന്നിറങ്ങി; പ്രാവിന് വധശിക്ഷ വിധിച്ച് സർക്കാർ

അവതാരകന്‍ രജത ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ ‘കച്ചറ’ എന്നാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അതേസമയം, ചാറ്റില്‍ ആവര്‍ത്തിച്ച് പറയുന്ന എഎസ് എന്നത് അമിത് ഷാ ആണോന്ന സംശയവും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button