Latest NewsNewsIndia

ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ പുതു ശക്തിയായി ഇന്ത്യ; കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഇതിനോടകം വാക്സിൻ നല്‍കിക്കഴിഞ്ഞു.

ന്യൂഡല്‍ഹി: ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച്‌ തുടങ്ങിയിരുന്നു. എന്നാല്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ കോവിഡ് വാക്സിനുവേണ്ടി ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

read also:പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപിടിത്തം, പുതുതായി പുറത്തുവന്നിരിക്കുന്നത് അത്യന്തം ദു:ഖകരമായ വാര്‍ത്ത

ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഇതിനോടകം വാക്സിൻ നല്‍കിക്കഴിഞ്ഞു. മ്യാന്മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും.

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button