COVID 19Latest NewsNewsIndia

ഇന്ത്യയുടെ വാക്സിൻ മൈത്രി; കൊവിഡ് 19 പ്രതിരോധ വാക്സിനുകള്‍ക്കായി നിരവധി ലോകരാജ്യങ്ങള്‍

സൗജന്യ വാക്സിനേഷൻ്റെ ഭാഗമായി ചൈനയിൽ നിന്ന് 30 ലക്ഷം ഡോസ് വാക്സിൻ ലഭിച്ച ഇന്തോനേഷ്യയും ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്

ചൈനയിലെ വുഹാങിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്ത് ഭീതിയും നാശവും വിതയ്ക്കുകയാണ്. ചൈനയിൽ ആദ്യ കോവിഡ് കേസ് രജിസ്റ്റർ ചെയ്തു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. ലക്ഷകണക്കിന് ആളുകൾക്ക് മരണം ഈ വൈറസ് കാരണമുണ്ടായി. എന്നാൽ ഇപ്പോൾ പ്രതിരോധ വാക്സിന്റെ വികസനത്തിൽ വിജയകരമായ മുന്നേറ്റം നേടിയിരിക്കുകയാണ് ഇന്ത്യ

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണ് ഇപ്പോൾ. കാരണം പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിനുകള്‍ക്കായി നിരവധി ലോകരാജ്യങ്ങളാണ് ഇന്ത്യൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ ആരംഭിച്ചതിനു പിന്നാലെ വാക്സിൻ കയറ്റുമതിയും ആരംഭിച്ചുകഴിഞ്ഞു.

read also:വാക്‌സിന്റെ കാര്യത്തില്‍ ബ്രിട്ടണേയും യുഎസിനേയും മറികടന്ന് ഇന്ത്യ

സൗജന്യനിരക്കിലും വ്യാവസായികാടിസ്ഥാനത്തിലും ഈ വാക്സിൻ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ ലോകത്തു തന്നെ ഏറ്റവുമധികം നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കൊവിഷീൽഡ് വാക്സിൻ വിശ്വാസ്യതയിലും ഏറെ മുന്നിലാണ്. അതുകൊണ്ടു തന്നെ വാക്സിൻ്റെ ആവശ്യം വര്‍ധിച്ചു വരുകയാണ്.

ബ്രസീൽ, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ കൊവിഷീൽഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചതിന് പിന്നാലെ സൗജന്യ വാക്സിനേഷൻ്റെ ഭാഗമായി ചൈനയിൽ നിന്ന് 30 ലക്ഷം ഡോസ് വാക്സിൻ ലഭിച്ച ഇന്തോനേഷ്യയും ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button