COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ 253 പേർക്ക് കോവിഡ്

റിയാദ്: സൗദിയില്‍ ഇന്നലെ 253 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ മരിച്ചു. 208 പേര്‍ രോഗമുക്തി നേടി. ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 367276 ആയി ഉയർന്നിരിക്കുന്നു. 358753 രോഗികള്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6366 ആയി.

രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2157 ആണ്. ഇതില്‍ 362 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button