KeralaLatest NewsNews

പിണറായിയുടെ അവസാനത്തെ വേഷം കെട്ടല്‍; അവാര്‍ഡ് ജേതാക്കളെ അപമാനിച്ച സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഈ ബഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജേതാക്കളുടെ കയ്യില്‍ നല്‍കാതെ മേശയിൽ നിന്നും എടുക്കുന്ന രീതിയിലാണ് ഇത്തവണ ചടങ്ങു സംഘടിപ്പിച്ചത്. ഇതിൽ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് ജേതാക്കളെ അപമാനിക്കുന്ന വേദിയാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറ്റിയെന്നും സര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അവാര്‍ഡ് സംഘടിപ്പിക്കാന്‍ സാഹചര്യം ഉണ്ടാകുകയും അതു സംഘടിപ്പിക്കുകയും, അതിനുശേഷം പുരസ്‌കാര ജേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മര്യാദകേടാണെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ ആണ് വിഷയം എങ്കില്‍ അവാര്‍ഡുകള്‍ തപാലില്‍ അയച്ചു കൊടുക്കാന്‍ സാഹചര്യം ഉണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.

read also:അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് വിജിത്, സംഘടനയില്‍ അറിയപ്പെടുന്നത് പല പേരില്‍; ഗുരുതര ആരോപണങ്ങള്‍

അവാര്‍ഡ് ജേതാക്കള്‍ വന്ന് മേശപ്പുറത്തെ അവാര്‍ഡ് എടുത്തുകൊണ്ടുപോകുന്ന ഈ ബഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു. സര്‍ക്കാറിന്റെ തന്നെ അനവധി പരിപാടികള്‍ പരിശോധിച്ചു നോക്കിയാല്‍ ഇപ്പോള്‍ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും. ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നത്തിന് കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button