Latest NewsKeralaNews

സഹായഹസ്തവുമായി സേവാഭാരതി;റെയിൽവേ സ്റ്റേഷന് സമീപം ഒറ്റമുറി കുടിലിൽ കഴിഞ്ഞ കാൻസർ രോഗിക്കും കുടുംബത്തിനും വീട് വെച്ച് നൽകി

ലക്കിടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗബാധിതനും കുടുംബത്തിനും വീട് വെച്ച് നൽകി സേവാഭാരതി. ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സേവാഭാരതിയുടെ തണലിൽ വീടൊരുങ്ങിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സേവാഭാരതി ഈക്കാര്യം പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം…………………….

കോവിഡ് കാലത്ത് ലക്കിടി സേവാഭാരതിയുടെ നേതൃത്വത്തിൽ അരി, ധാന്യങ്ങൾ, പച്ചക്കറി മറ്റ് ഭക്ഷ്യവിഭവങ്ങൾ, മരുന്ന് എന്നിവ ” സേവാഭാരതി കൂടെയുണ്ട് ” എന്ന പേരിൽ വിതരണം ചെയ്തിരുന്നു… ഭക്ഷ്യ കിറ്റ് നൽകുന്നതിനിടയിലാണ് ലക്കിടി റെയിൽവേ സ്റ്റേഷനു സമീപം ഒരു നിർധന കുടുംബത്തിൻ്റെ ദുരവസ്ഥ പ്രവർത്തകർ കാണുന്നത്. അർബുദ രോഗ ബാധിതനായ കുടുംബനാഥൻ ചികിത്സ തുടരാൻ കഴിയാതെ ഒറ്റമുറി ഷെഡിൽ കഴിയുകയായിരുന്നു. 3,8 വയസ്സു മാത്രം പ്രായമായ രണ്ട് കുട്ടികളും ഭാര്യയും…
ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ സൗകര്യം ഏർപ്പെടുത്തി. ഷെഡിൽ ടാർപായ കെട്ടി താൽക്കാലിക സൗകര്യമാക്കി…പിന്നീടാണ് ഇവർക്ക് വീട് ഒരുക്കാൻ ശ്രമം തുടങ്ങിയത്.

യാത്രാ സൗകര്യമില്ലാത്ത ഇടവഴിയിലൂടെ കല്ലും, പാറപ്പൊടി, സിമൻ്റുകട്ടയും ചുമന്ന് പ്രവർത്തകർ ശ്രമം തുടങ്ങി… സുമനസ്സുകൾ കൂടെ നിന്നു. കക്ഷി രാഷ്ട്രിയത്തിനതീതമായ സഹകരിച്ചവർ ഒട്ടേറെയാണ്. ..
504 Sq. feet കരിങ്കൽ തറ1800 കട്ടകൾ, 150ൽ അധികം സിമൻ്റ് ചാക്ക്, മെറ്റൽ, പാറപ്പൊടി ഉപയോഗിച്ച് ഞങ്ങൾ ഒരു സുന്ദര ഭവനം പണിതു…2 മുറി… (1അറ്റാച്ഡ്), sitout, അടുക്കള, ഹാൾ, work Area, പുറത്ത് bath room… കൂടാതെ ഷീറ്റ് മേഞ്ഞ ഭാഗം… യൂറോപ്യൻ ക്ലോസറ്റടക്കം… മികച്ച ടൈൽ, ആധുനിക സൗകര്യത്തോടു കൂടിയ വീട്… ഈശ്വരാനുഗ്രഹത്താൽ പൂർത്തിയായ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു…

പണിക്കാവശ്യമായ സാധനങ്ങൾ നൽകിയവർ, കൂലി വാങ്ങാതെ പണിയെടുത്ത വർ, സാമ്പത്തികമായി സഹായിച്ചവർ, നേതൃത്വം നൽകിയവർക്ക് ഉപദേശം നൽകിയവർ, വെള്ളവും വൈദ്യുതിയും നൽകി സഹായിച്ച അയൽക്കാർ, വാഹനങ്ങൾ വിട്ടു നൽകിയവർ, ഭക്ഷണ സൗകര്യം ഒരുക്കിയവർ … ഒരു നേരമെങ്കിലും വീടു പണിക്കെത്തി സഹകരിച്ചവർ, യാതൊരു ബന്ധവുമില്ലാതെ കേട്ടറിഞ്ഞ് സഹായിച്ചവർ… എല്ലാവർക്കും നന്ദി….

അടച്ചുറപ്പുള്ള, ചോരാത്ത വീട്ടിൽ കുടുംബത്തിന് തണലായത് പ്രവർത്തകരുടെ അർപ്പണ മനോഭാവം കൊണ്ടു മാത്രമാണ്…. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ഇളിയ പ്രവർത്തനം ഇവിടെ അവസാനിക്കുന്നില്ല. ഇനിയും കൂടെയുണ്ടാവും….

വീടിൻ്റെ പാൽകാച്ചൽ ചടങ്ങ് ഫെബ്രുവരി 1 ന് ഗണപതി ഹേമത്തോടെ നടക്കും. 7 മണിക്ക് പാൽ കാച്ചലും… ഫെബ്രുവരി 14 ന് ഞായറാഴ്ച രാവിലെ 9 ന് വീടിൻ്റെ താക്കോൽ ദാനം നടക്കും. സഹ പ്രാന്ത പ്രചാരക് ശ്രീ. വിനോദ് ജി, വിഭാഗ് കാര്യകാരി സദസ്യൻ MB മുകുന്ദേട്ടൻ , ജില്ലാ സംഘചാലക് മാന്യ Ad. ജയറാം സാർ.. മറ്റ് പ്രമുഖർ പങ്കെടുക്കും. അന്നേ ദിവസം പ്രഭാത ഭക്ഷണം ഈ കുടുംബത്തോടൊപ്പം ആകാം… രണ്ട് ചടങ്ങിലേക്കും താങ്കളേയും കുടുംബത്തേയും സ്വാഗതം ചെയ്യുന്നു…

https://www.facebook.com/sevabharathiKeralam01/posts/793640504560020

shortlink

Related Articles

Post Your Comments

Related Articles


Back to top button