COVID 19Latest NewsNewsGulfOman

ഒമാനില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 171 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 115 പേര്‍ കൂടി കൊറോണ വൈറസ് രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,34,856 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,27,169 പേരും രോഗമുക്തരായിട്ടുണ്ട്. 1532 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94.3ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 95 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button