KeralaLatest NewsNewsLife StyleDevotionalSpirituality

58 അടിയുള്ള മഹാവിസ്മയം, ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ; ആഴിമലയിൽ ഭക്തജനത്തിരക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ് പുളിങ്കുടി ആഴിമലയിൽ രൂപം കൊണ്ടിരിക്കുന്നത്.

കടലിനടുത്ത്, പാറക്കൂട്ടങ്ങൾക്കിടയിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം തിരുവനന്തപുരത്ത് തലയെടുപ്പോടെ നിലയുറപ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ് പുളിങ്കുടി ആഴിമലയിൽ രൂപം കൊണ്ടിരിക്കുന്നത്.

ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഇവിടെയുള്ള ശില്പത്തിൽ കാണാനാകുക. ജനുവരി 2 ന് ശില്പം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന.

Also Read: ‘വോട്ടില്ലാത്ത നിന്നെ ബഹുമാനിക്കണ്ട കാര്യമില്ല’; സഖാക്കളുടെ തനിസ്വഭാവം പുറത്ത്- അനുഭവം തുറന്നു പറഞ്ഞ് മലയാളി വനിത

ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്. പ്രതിമയ്ക്ക് അടുത്തുള്ള ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്ന് വേണം ഈ ധ്യാന മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ. ധ്യാനമണ്ഡപത്തിൽ ഒരേസമയം 300ഓളംപേർക്ക് ഇരിക്കാം. 58 അടി ഉയരമുള്ള ശില്പത്തിന് ആകെ ചിലവ് 5 കോടി രൂപയാണ്.ആഴിമല സ്വദേശിയായ പിഎസ് ദേവദത്തൻ എന്ന യുവശില്പിയുടെ കരവിരുതിൽ വിരിഞ്ഞ ഈ ശില്പം രൂപ പൂർണതയ്ക്കായി എടുത്തത് 6 വർഷമാണ്.

ഇപ്പോൾ ആയിരക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലേക്ക് എത്തുന്നത്. ആഴിമലയിലെ കടൽത്തീരത്ത് ശില്പത്തിൻ്റെ ഭംഗിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനെത്തുന്നവരുടെ കൂട്ടമാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞത്തിനും പൂവാറിനും ഇടയിലായാണ് ആഴിമല സ്ഥിതി ചെയ്യുന്നത്. കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂരിൽ നിന്നും വിഴിഞ്ഞം വഴി പൂവാറിലേക്കുള്ള ബസിൽ കയറിയാൽ ആഴിമല ബസ് സ്റ്റോപ്പിലിറങ്ങാം. ഇവിടെ നിന്നും വെറും 100 മീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button