Latest NewsNewsInternational

ചൈനയില്‍ നിന്നും കൂടുതൽ വിങ് ലൂങ് 1 ഡ്രോണുകള്‍ വാങ്ങി പാകിസ്ഥാൻ

ഇസ്ലാമാബാദ് : ബലൂചിസ്താനിൽ നുഴഞ്ഞുകയറ്റം തടയാൻ ചൈനയിൽ നിന്നും ഡ്രോണുകൾ വാങ്ങി പാകിസ്താൻ. വിങ് ലൂങ് 1 വിഭാഗത്തിൽ പെട്ട നാല് ഡ്രോണുകളാണ് പാക് ചാര സംഘടനയായ ഐഎസ്‌ഐ വാങ്ങിയത്. പ്രത്യാക്രമണശേഷിയുളളതാണ് ഈ ഡ്രോണുകൾ.

Read Also : 7,700 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യും

ബലൂചിസ്താനിലേക്ക് നുഴഞ്ഞുകയറ്റം വർദ്ധിച്ചതായും മേഖലയുടെ നിയന്ത്രണം കൈവിട്ടുപോകുമെന്നും ഐഎസ്‌ഐയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണവും നടപടിയും ശക്തമാക്കിയത്. വായുവിൽ നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന റോക്കറ്റുകൾ ഘടിപ്പിക്കാൻ ശേഷിയുളള ഡ്രോണുകളാണ് വിങ് ലൂങ് -1.

ചൈനയിലെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനാണ് വിങ് ലൂങ് വികസിപ്പിച്ചത്. ദീർഘനേരം നിരീക്ഷണപ്പറക്കൽ നടത്താനും ആക്രമണത്തിനും ഇവയ്ക്ക് ശേഷിയുണ്ട്. വിങ് ലൂങ് -1 ന് പുറമേ ഇതിന്റെ ആധുനിക പതിപ്പായ വിങ് ലൂങ് 2 ഇനത്തിലെ രണ്ട് ഡ്രോണുകൾ പാകിസ്താന് സമ്മാനമായി ചൈന നൽകുകയും ചെയ്തിട്ടുണ്ട്. എർത്ത് സ്റ്റേഷനുകൾ ഉൾപ്പെടെ ചൈനയുടെ സഹായത്തോടെ മേഖലയിൽ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് പാകിസ്താൻ. കൂടുതൽ സാങ്കേതിക സഹായങ്ങൾ നൽകാൻ ഒരുക്കമാണെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button