Latest NewsNewsIndiaCrime

സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേർ അറസ്റ്റിൽ

ലക്‌നൗ: യുപിയിൽ രണ്ടു സ്ത്രീകളുടെ കൊലപാതകത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍ ആയിരിക്കുന്നു. അന്‍ഷു, ഡോളി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്ക് ഏറ്റിരിക്കുകയാണ്‌. സ്‌ക്രൂഡ്രൈവര്‍, കത്തി, തോക്ക് എന്നിവ ഉപയോഗിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗാസിയാബാദില്‍ ശനിയാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പ്രതികളെ മരിച്ചവര്‍ക്ക് അറിയാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അഞ്ച് സംഘങ്ങള്‍ക്ക് രൂപം നല്‍കി വിപുലമായ അന്വേഷണം തുടങ്ങിയിരിക്കുന്നു.

കുടുംബാംഗങ്ങളുടെ മൊഴി, സാഹചര്യതെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സോനു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാങ്കേതിക തെളിവുകളും ഇയാള്‍ക്ക് എതിരായിരുന്നു. ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ പൊലീസ് കീഴ്‌പ്പെടുത്തിയത്. മരിച്ചവരുടെ ബന്ധു ഉമയും അറസ്റ്റിലായിട്ടുണ്ട്. സോനുവിന്റെ കൂട്ടാളിയാണ് ഉമ. ഉമയുടെ അയല്‍വാസി കൂടിയാണ് സോനു. പ്രതികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ വിലപ്പിടിച്ച സാധനങ്ങള്‍ പിടിച്ചെടുത്തു. പണമുണ്ടാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button