KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും

തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉയർത്തിക്കാട്ടി ഇടതുമുന്നണിയിൽ നിന്ന് പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തയാറെടുപ്പുകൾ ചർച്ചചെയ്യാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉയർത്തിക്കാട്ടി ഇടതുമുന്നണിയിൽ നിന്ന് പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യ കേരള കോൺഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇന്ന് ചേരുന്നത്.

കോട്ടയത്ത് കഴിഞ്ഞ തവണ പാർട്ടി മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളാക്കാവുന്ന നേതാക്കളുടെ സാധ്യതാ പട്ടികയും ജോസ് കെ മാണി ഇതിനോടകം തയാറാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളും പുതുതായി ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. മാത്രമല്ല, പൊതു വികാരം കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ അങ്കമാലിയോ പെരുമ്പാവൂരോ ആവശ്യപ്പെടാനും ആലോചനയുണ്ട്.

എന്നാൽ, പാലായ്ക്ക് പുറമെ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവയിൽ കടുംപിടുത്തം വേണമെന്നാണ് നേതാക്കളുടെ പക്ഷം. ഇത് സംബന്ധിച്ച് ആലോചനകൾക്ക് പുറമേ കാര്യങ്ങൾ താഴേ തട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ചയാകും.

അതേസമയം, മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കി പാലായിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ജോസ് കെ മാണിയെ കടന്നാക്രമിച്ചാണ് കാപ്പന്റെ പ്രചാരണം. വികസനം മുടക്കാൻ ശ്രമിച്ചെന്ന പാലാ എംഎൽഎയുടെ ആരോപണത്തിൽ ഉൾപ്പെടെ മറുപടി നൽകാനുള്ള ചർച്ചകളും ഇന്നത്തെ യോഗത്തിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button