KeralaLatest NewsNews

‘ഇറ്റലിയിലെ അടുക്കളയിലും പിണറായി ചർച്ച’; അബദ്ധ പ്രസംഗവുമായി നേതാവ്

ഇറ്റലിയില്‍ അടുക്കളയില്‍ പോലും കേരളത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ഇരിക്കൂര്‍: അബദ്ധ പ്രസംഗവുമായി ഐഎന്‍എല്‍ നേതാവ്. എല്‍.ഡി.എഫിന്റെ വികസന മുന്നേ‌റ്റ ജാഥയില്‍ ഐ.എന്‍.എല്‍ നേതാവിന്റെ അബദ്ധം നിറഞ്ഞ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി. ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പ്രസംഗത്തില്‍ പറഞ്ഞ പല വസ്‌തുതകളിലും കണക്കുകളിലും വൈരുദ്ധ്യമുണ്ട്.

Read Also: ചിതലരിച്ച 5 ലക്ഷം രൂപയുമായി റോഡില്‍ കറങ്ങി കുട്ടികള്‍; ഞെട്ടിത്തരിച്ച്‌ പോലീസ്

ഇറ്റലിയില്‍ നിന്നുള‌ള ഒരു മാദ്ധ്യമ പ്രവര്‍ത്തകയോട് സോണിയാ ഗാന്ധിയെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ കേട്ടിട്ടുണ്ടെന്ന് മറുപടി നല്‍കി. എന്നാല്‍ അവരുടെ മക്കളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കേട്ടിട്ടുപോലുമില്ലെന്ന് ഉത്തരം കിട്ടി. കൊവിഡ് സമയമായിട്ടും മാദ്ധ്യമപ്രവര്‍ത്തക കേരളത്തിലേക്ക് വന്നത് പിണറായി വിജയനെ ഇഷ്‌ടപ്പെടുന്നതുകൊണ്ടാണ്. ഇറ്റലിയില്‍ അടുക്കളയില്‍ പോലും കേരളത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ലോക കമ്മ്യൂണിസ്‌റ്റ് നേതാക്കളില്‍ മികച്ചത് പിണറായിയാണെന്ന് ഇറ്റലിയിലെ പ്രസിദ്ധീകരണങ്ങളില്‍ വരെ നിറയുന്നതായും കാസീം ഇരിക്കൂര്‍ യോഗത്തില്‍ പ്രസംഗിച്ചു.

പിന്നീട് നിപ്പയെ കുറിച്ച്‌ പറയവെ കാസീം ഇരിക്കൂര്‍ പറഞ്ഞത് രോഗം ബാധിച്ച്‌ ഉത്തരാഫ്രിക്കയില്‍ ഒരുമാസത്തില്‍ 12,000 പേര്‍ മരിച്ചു എന്നാല്‍ കേരളത്തില്‍ വെറും 36 പേര്‍ മാത്രമേ മരിച്ചുള‌ളു എന്നാണ്. കേരളത്തില്‍ നിപ്പ ബാധിച്ച്‌ 17പേരാണ് മരിച്ചത്. മാത്രമല്ല ഉത്തരാഫ്രിക്കയില്‍ ഇങ്ങനെ രോഗം പൊട്ടിപ്പുറപ്പെട്ടെന്നതിന് യാതൊരു അറിവുമില്ല. എന്തായാലും ഐഎന്‍എല്‍ നേതാവിന് പ‌റ്റിയ അബദ്ധം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button