Latest NewsNewsIndiaCrime

കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ ആയിരിക്കുന്നു. കാറിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നാണ് പമേല അറസ്റ്റിൽ ആയിരിക്കുന്നത്. വെള്ളിയാഴ്ച പശ്ചിമ ബംഗാൾ പൊലീസാണ് പമേലയെ അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പമേലയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. യാത്രയ്ക്കിടെ പമേല സ്ഥിരമായി ഒരു സ്ഥലത്ത് കാർ നിർത്തുകയും ഇവിടെ നിന്ന് കൊക്കെയ്ൻ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. പരിശോധനക്കായി കാർ കൈകാണിച്ചു നിർത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാ​ഗിലുമായി കൊക്കെയ്ൻ കണ്ടെത്തിയിരിക്കുന്നത്.

പമേലയുടെ സുഹൃത്തായ പ്രോബിർ കുമാർ ഡേ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊക്കെയ്ൻ പിടികൂടുമ്പോൾ കാറിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button