KeralaLatest NewsNews

‘ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി’; യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ധര്‍മജന്‍

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകും

തിരുവനന്തപുരം: പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ധര്‍മജന്‍. സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മന:സാക്ഷി മുഖ്യമന്ത്രിക്കോ ഭരണാധികാരികള്‍ക്കോ ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തിയ ധർമജൻ പറഞ്ഞു.

read also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

”കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള്‍ റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം  നന്നാകുകയുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുകയുള്ളൂ. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകും. ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി. നിപയും രണ്ട് പ്രളയവും കോവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്തവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.’-ധര്‍മജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button