ErnakulamLatest NewsKeralaNattuvarthaNews

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥർ: ജോജുവിനെതിരെ പ്രതിഷേധമുണ്ടായാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല: കെ മുരളീധരൻ

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാമെന്ന് കെ.മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥരാണെന്നും, പ്രതിഷേധമുണ്ടായാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോൾ, അവിടെ ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്നും സിനിമാഷൂട്ടിങിന് ഗതാഗതം തടസപ്പെടുത്താമെന്നും ഭരണഘടനയില്‍ പറഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.

‘ഞങ്ങളാരും സിനിമാതാരങ്ങള്‍ക്ക് എതിരല്ല. കലാകാരന്മാരെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ ആ സിനിമാ നടന്‍ കാണിച്ച പ്രവര്‍ത്തി അംഗീകരിക്കാനാകില്ല. അദ്ദേഹം പങ്കെടുക്കുന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധങ്ങള്‍ ഉണ്ടായെന്ന് വരാം. അതിന് പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. കാരണം പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥരാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ എന്തുകൊണ്ട് സംഭവിച്ചുവെന്ന് നാളെ ഞങ്ങളോട് ചോദിക്കണ്ട.’മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button