KeralaLatest NewsNews

ആരോഗ്യ രംഗത്ത് ശ്രദ്ധിയ്ക്കപ്പെടുന്ന നക്ഷത്രമാണ് ശൈലജ ടീച്ചര്‍ : കര്‍ദ്ദിനാള്‍ ആലഞ്ചേരി

കൊവിഡ് കാലത്ത് ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിച്ച് പോയിട്ടില്ല

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും പുകഴ്ത്തി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ആരോഗ്യ രംഗത്ത് ശ്രദ്ധിയ്ക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യ മന്ത്രി. ലോകം ശ്രദ്ധിയ്ക്കുന്ന നക്ഷത്രം. അടുത്ത തവണ കേരളം ഭരിയ്ക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചര്‍ മതിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തില്‍ വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും. കൊവിഡ് കാലത്ത് ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിച്ച് പോയിട്ടില്ല. കൊച്ചിയില്‍ കെസിബിസി സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button