KeralaLatest NewsNews

പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥികളുടെ സമരം ഇന്നും തുടരും

സമരം സമാധാനപരമായി നടത്തുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള സെക്രട്ടേറിയറ്റിനു മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ജോലികാര്യത്തിലുള്ള ഉറപ്പുകൾ ഉത്തരവായി നൽകും വരെ സമരം സമാധാനപരമായി നടത്തുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിശോധിച്ച് അതിന്മേലുള്ള തീരുമാനം  സർക്കാർ നാളെ അറിയിച്ചേക്കും.

അതേസമയം, യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമരപ്പന്തലിലെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button