KeralaLatest NewsNewsCrime

സ്ത്രീ​യു​ടെ മാ​ല മോഷ്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പാ​ലോ​ട്: പാ​പ്പ​നം​കോ​ട് ക്ര​സ​ന്‍​റ് സ്കൂ​ളി​ന് സ​മീ​പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ. പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ര​ഞ്ജി​ത് ഭ​വ​നി​ല്‍ ര​തീ​ഷ്കു​മാ​ര്‍ (29) ആ​ണ് അറസ്റ്റിൽ ആയിരിക്കുന്നത്.

16ന് ​രാ​ത്രി എ​​ട്ടോ​ടെ ഇയാൾ ഒ​രു ബൈ​ക്കി​ല്‍ സ്ത്രീ​യെ പി​ന്‍​തു​ട​ര്‍​ന്ന്​ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാൽ അതേസമയം മാ​ല പൊ​ട്ടി താ​ഴെ വീ​ണ​തി​നാ​ല്‍ പ്ര​തി​ക്ക് ഇ​ത് കൈ​ക്ക​ലാ​ക്കാ​നാ​യി​ല്ല. തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ​പ​റ്റി സൂ​ച​നകൾ ലഭിക്കുകയുണ്ടായി. സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച്‌ ചോ​ദ്യം ചെ​യ്ത​തി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ സ​മാ​ന സം​ഭ​വ​ങ്ങ​ളി​ല്‍ ര​തീ​ഷി​നെ​തി​രെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button