CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്നും മാറ്റാനൊരുങ്ങി ബിസിസിഐ

മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ വര്‍ധിച്ചു വരുന്ന സാഹചാര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്നും മാറ്റാനൊരുങ്ങി ബിസിസിഐ. ഏകദിന പരമ്പരയ്‌ക്കായി മഹാരാഷ്ട്രയ്‌ക്ക് പുറത്തുള്ള വേദിയാവും ബിസിസിഐ തെരഞ്ഞെടുക്കുന്നത്.

Read Also: പോപ്പുലര്‍ ഫ്രണ്ട്‍ പ്രവര്‍ത്തകരുടെ പന്തളത്തെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ്; തെളിവുകള്‍ ശേഖരിക്കാൻ യുപി പൊലീസ്

ഏകദിന പരമ്പര കഴിഞ്ഞ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂനെ വേദിയായി തെരഞ്ഞെടുത്തത്. എന്നാല്‍ വ്യാഴാഴ്‌ച്ച മുംബൈയില്‍ മാത്രം 1100 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. 5 ടി 20 മത്സരങ്ങൾ ഉൾപ്പെടുന്ന ടി 20 പരമ്പരയ്ക്ക് ശേഷമാവും ഏകദിന പരമ്പര ആരംഭിക്കുന്നത്.

Related Articles

Post Your Comments


Back to top button