COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം

ന്യൂഡൽഹി: ഇടവേളയ്ക്ക് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും 16000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 16,577 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,10,63,491 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 120 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചിരിക്കുന്നത്. മരണസംഖ്യ 1,56,825 ആയി ഉയർന്നു. ഇന്നലെ മാത്രം 12,179 പേർ രോ​ഗമുക്തി നേടിയതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,07,50,680 ഉയർന്നു. നിലവിൽ 1,55,986 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,34,72,643 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button