Latest NewsKeralaNews

ഒന്നരക്കിലോ കഞ്ചാവുമായി നടൻ പിടിയില്‍; പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച വില്ലന്റെ സഹായിയാണ് നടന്‍ അരുണ്‍

അരുണ്‍ ടെലിഫിലിം അഭിനയത്തിന് സംസ്ഥാന അവാര്‍ഡിന് അര്‍ഹനായിരുന്നു.

ഒന്നരക്കിലോ കഞ്ചാവുമായി ചലച്ചിത്ര നടനും ക്രിമിനല്‍ കേസ് പ്രതിയും പിടിയില്‍. മറ്റത്തൂര്‍, ഒമ്പതുങ്ങല്‍, വട്ടപ്പറമ്പില്‍ കരിമണി എന്നറിയപ്പെടുന്ന ബിനീത്(29), ഇയാളുടെ സഹായി മോനൊടി ചെഞ്ചേരിവളപ്പില്‍ അരുണ്‍(26) എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് ഇന്റലിജന്റ്‌സ്, സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഷോര്‍ട്ട് ഫിലിം, ടെലിഫിലിം മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അരുണ്‍ ടെലിഫിലിം അഭിനയത്തിന് സംസ്ഥാന അവാര്‍ഡിന് അര്‍ഹനായിരുന്നു.

വിജനപ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 1.5 കിലോ കഞ്ചാവ്, ഡ്യൂക്ക് ഇരുചക്രവാഹനം എന്നിവ സഹിതം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഇവരെ പിടികൂടിയത്. പെട്രോള്‍ പമ്ബില്‍ ഒരാളെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണ് ബിനീത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button