YouthLatest NewsNewsWomenLife StyleSex & Relationships

ആ 7 ദിവസങ്ങൾ മാത്രമാണ് പ്രശ്നമെന്ന് കരുതരുത്! പുരുഷന്മാർ അറിയാൻ ശ്രമിക്കാത്ത കാര്യങ്ങളിതൊക്കെ

'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പുള്ള മൂഡുമാറ്റത്തിന് പിന്നിലെന്താണ്?

മാസംതോറുമുള്ള ആ ഏഴ് ദിവസങ്ങളിൽ മാത്രമാണ് സ്‌ത്രീകൾക്ക് ആർത്തവത്തോടനുബന്ധിച്ചുള്ള വിഷമകാലമെന്ന് കരുതുന്നവരുണ്ട്. അത് വെറും തെറ്റിദ്ധാരണയാണ്. നമ്മുടെ കൂടെയുള്ള പങ്കാളിയെ ശ്രദ്ധിച്ചും കരുതൽ നൽകിയും പരിഗണന നൽകിയും മുന്നോട്ട് പോയാൽ മാത്രമേ മനോഹരവും ദൃഢവുമായ ഒരു കുടുംബ ജീവിതം നയിക്കാൻ സാധിക്കുകയുള്ളു.

ആർത്തവ കാലത്ത് മാത്രം പങ്കാളികളുടെ കൂടെ നിൽക്കുക എന്ന കാര്യത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആർത്തവ വേദനയേക്കാളും ബുദ്ധിമുട്ടുകളേക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പ്രീമെൻസ്‌ട്രൽ പിരീഡ്. എല്ലാ സ്‌ത്രീകളിലും ഈ അവസ്ഥ ഏറിയും കുറഞ്ഞും കാണാറുണ്ട്. ആർത്തവത്തിന് ഒന്നോ രണ്ടോ ആഴ്‌ച മുമ്പ് സ്‌ത്രീകളിൽ കാണപ്പെടുന്ന അവസ്ഥയാണിത്. ശാരീരികവും മാനസികവുമായ ഈ ബുദ്ധിമുട്ട് ചില സ്‌ത്രീകളിൽ വളരെ വിഷമം പിടിച്ച ഘട്ടമാണ്. ചിലരുടെ ദൈനംദിന ജീവിതത്തിൽ തന്നെ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കും.

Also Read:കുടുംബാംഗങ്ങള്‍ മുഴുവന്‍ കേസുകളില്‍ പെടുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യം

28 ദിവസം ഇടവിട്ടുള്ള ആർത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുപ്പിച്ചായിരിക്കും ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ആർത്തവം ആരംഭിക്കുന്നതുവരെ ഇത് നീണ്ടുനിൽക്കുകയും ചെയ്യും. ഇതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും. ചിലർ പൊട്ടിത്തെറിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും. അപ്പോൾ കാര്യം മനസിലാകാതെ അവരോട് ചൂടാൻ നിന്നാൽ പ്രശ്നം വഷളാവുകയേ ഉള്ളു. സ്ത്രീകളുടെ ഇത്തരം ബുദ്ധിമുട്ടുകൾ മനസിലാക്കി വേണം അവരോടൊപ്പം നിൽക്കാൻ.

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ ഇതിന്റെ വേദനയിൽ മാറ്റം ഉണ്ടാകും. വ്യായാമം ചെയ്യുന്നതും മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതും നല്ലതാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ധാരാളം വെള്ളം കുടിയ്‌ക്കുക ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്‌ക്കാനും ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button