Latest NewsKeralaNews

സാരി ഉടുക്കാന്‍ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാന്‍ അറിയണം…വേറിട്ട ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി യുവാവ്

പോസ്റ്ററിനൊപ്പമുളള കുറിപ്പില്‍ എന്നാണ് ബിരിയാണ് കിട്ടുക എന്ന പ്രിയപ്പെട്ടവരുടെ ചോദ്യവും അതിനു നല്‍കുന്ന രസകരമായ മറുപടിയും പങ്കുവച്ചിട്ടുണ്ട്.

ലോക വനിതാ ദിനത്തില്‍ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ വേറിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കളുടെ അറിവില്‍ അനുയോജ്യരായവര്‍ ഉണ്ടെങ്കില്‍ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെബിസണ്‍ എന്ന യുവാവ് കുറിക്കുന്നത്. ജെബിസന്റെ ചിത്രവും വ്യക്തിവിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റില്‍ ജീവിത പങ്കാളി എങ്ങനെയുള്ള ആള്‍ ആയിരക്കണമെന്ന് കുറിച്ചിട്ടുണ്ട്.

– ”ജീവിത പങ്കാളിയെ ആവശ്യമുണ്ട്…. അടക്കവും ഒതുക്കവുമില്ലാത്ത…
അടുക്കളയില്‍ കയറി പരിചയമില്ലാത്ത… വീട്ടു ജോലികളില്‍ നൈപുണ്യമില്ലാത്ത
തന്റേടമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന…

സാരി ഉടുക്കാന്‍ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാന്‍ അറിയണം… നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ഉണ്ടായിരിക്കണം. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ അറിയുന്നവളായിരിക്കണം. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവളായിരിക്കണം.” ഇതോടൊപ്പം ജെബിസണിന്റെ വയസ്സ്, ഭാരം, ഉയരം, ജോലി തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിനൊപ്പമുളള കുറിപ്പില്‍ എന്നാണ് ബിരിയാണ് കിട്ടുക എന്ന പ്രിയപ്പെട്ടവരുടെ ചോദ്യവും അതിനു നല്‍കുന്ന രസകരമായ മറുപടിയും പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ? മാഷേ ഞങ്ങള്‍ക്ക് എന്നാ ഒരു ബിരിയാണി തരാ? ഈ മാതിരി ചോദ്യങ്ങള്‍ ഫങ്ഷനുകളില്‍ പോകുമ്ബോഴും , സൗഹ്യദ കൂട്ടായ്മകളിലും, പരിചയക്കാരുമായുള്ള കുശലാന്വേഷണത്തിലും മുഴങ്ങി കേള്‍ക്കുന്ന വാചകങ്ങളാണ്. ചില സമയങ്ങളില്‍ അത് എന്നെ ദേഷ്യം പിടിപ്പിക്കാറും ഉണ്ട്. എന്നിരുന്നാലും ഞാന്‍ സൗമ്യതയോടെ പറയും ചോറാണെങ്കില്‍ അടുത്തുള്ള നല്ല ഹോട്ടലില്‍ പോകാം …. ഇനി ബിരിയാണി ആണ് വേണ്ടതെങ്കില്‍ നല്ല ദം ബിരിയാണി കിട്ടുന്ന പെരുമ്പിലാവിലേയാ, കുന്നംകുളത്തേയോ ഹോട്ടലില്‍ പോകാം എന്ന് പറയാറുണ്ട് അതോടുകൂടി സംസാര വിഷയം വേറൊന്നിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും എനിക്ക് ഇതുവരെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ പറ്റിയിട്ടില്ല. പ്രിയ സുഹൃത്തുക്കളുടെ അറിവില്‍ എനിക്ക് പറ്റിയ ഒരാള്‍ ഉണ്ടെങ്കില്‍ എന്നെ അറിയിക്കും എന്ന് കരുതുന്നു. അങ്ങനെ ഒരാളെ ഞാന്‍ കണ്ടെത്തിയാല്‍ ചോറോ /ബിരിയാണിയോ /പാര്‍ട്ടിയോ നടത്താന്‍ ഞാന്‍ സന്നദ്ധനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button