KeralaLatest NewsNewsCrime

17 വർഷത്തിന് ശേഷം ക്രിമിനിൽ കേസുകളിലെ പ്രതി പിടിയിൽ

കൊടകര; 17 വർഷത്തോളം ഒളിവിൽക്കഴിഞ്ഞ ക്രിമിനൽക്കേസുകളിലെ പ്രതി പെരുമ്പാവൂർ സ്വദേശി ജാഫർ (സലിക്കാക്ക–44) അറസ്റ്റിൽ ആയിരിക്കുന്നു. 2003ൽ ആളൂരിലെ പെട്രോൾ പമ്പിൽ നിന്ന് വടിവാളും ബോംബും കാണിച്ചു ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്ത കേസ്, അതേവർഷം ചാലക്കുടി വിആർപുരം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2004ൽ ആലുവ കീഴ്മാട് സ്വദേശിയെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും നടന്ന ആക്രമണക്കേസുകൾ എന്നിവയിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുകയുണ്ടായി.

അയൽ സംസ്ഥാനങ്ങളിലേക്ക് കടന്ന് ലോറിഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. ജില്ലാ റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശ പ്രകാരം ചാലക്കുടി ഡി വൈ എസ് പി കെ.എം ജിജിമോന്റെ നേതൃത്വത്തിൽ കൊടകര സ്റ്റേഷൻ ഇൻസ്പെക്ടർ ബേസിൽ തോമസും സംഘവുമാണ് ജാഫറിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button