Latest NewsNewsIndia

പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍; ദുരൂഹമായി പിഐഎ മുദ്ര; അന്വേഷണം ആരംഭിച്ച് പോലീസ്

പാകിസ്ഥാന്‍ പതാകയുടെ മാതൃകയും ബലൂണില്‍ കാണാം.

ശ്രീനഗര്‍: പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍. ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്ന് എഴുതിയ ബലൂണ്‍ കണ്ടെത്തി. ഹീരാനഗര്‍ സെക്ടറില്‍ സോത്ര ചക് ഗ്രാമത്തിലാണ് വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂണ്‍ കണ്ടെത്തിയത്. ബലൂണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു; വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി

എന്നാൽ വെള്ളയും പച്ചയും നിറത്തില്‍ വിമാനത്തിന്റെ മാതൃകയിലാണ് ബലൂണ്‍. ബലൂണില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. പാകിസ്ഥാന്‍ പതാകയുടെ മാതൃകയും ബലൂണില്‍ കാണാം. സംഭവത്തെ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.

shortlink

Related Articles

Post Your Comments


Back to top button