COVID 19Latest NewsNewsSaudi ArabiaGulf

അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി സൗദി

റിയാദ്: സൗദിയില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കാനായി ഒരുങ്ങുന്നു. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സൗദി പൗരന്മാരെ രാജ്യത്തു നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ്. എല്ലാ അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാല്‍ അതേസമയം കൊറോണ വൈറസ് വ്യാപനം മുന്‍നിര്‍ത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും സൗദി എയര്‍ലൈന്‍സ് വ്യാഴാഴ്‍ച പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button