KeralaLatest NewsNews

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 410 മില്ലി ഗ്രാം നിരോധിത എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായാണ് കൂടത്തായി അമ്പലക്കുന്നുമ്മല്‍ നിതിന്‍ ദാസി(32)നെ പൊലീസ് പിടികൂടിയത്. കൂടത്തായി-മൈക്കാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

Read Also : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്

എക്സൈസ് പ്രിവന്റീവ് ഒഫിസര്‍ എ ജി തമ്പി, എസ്ഇഒമാരായ കെ. പ്രസാദ്, ശ്യാം പ്രസാദ്, പി . ശ്രീരാജ്, ടി.വി നൗശീര്‍, പി.ജെ മനോജ്, ഡ്രൈവര്‍ പി.കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയില്‍ ആക്കിയത്. താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button