Latest NewsFootballNewsSports

ഇന്ത്യൻ സൂപ്പർ ലീഗിലെ കലാശക്കൊട്ട് ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഫൈനലിൽ മുംബൈ സിറ്റി ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കലാശക്കൊട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ 40 പോയിന്റാണ് മുംബൈയും ബഗാനും നേടിയത്. ഇരു ടീമുകളും 12 ജയവും നാല് തോൽവിയും, നാല് സമനിലയും നേടി. എന്നാൽ ഗോൾ ശരാശരിയിൽ ഗ്രൂപ്പ് ജേതാക്കളായി മുംബൈ ലീഗ് വിന്നേഴ്സ് ഷീൽഡ് നേടി.

സെമി ഫൈനലിലെ ഇരുപാദങ്ങളിലുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2ന് തകർത്താണ് എടികെ മോഹൻ ബഗാൻ ഫൈനലിലെത്തിയത്. അതേസമയം മുംബൈ ഗോവയെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഫൈനൽ ബർത്തുറപ്പിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയ്ക്കിത് ആദ്യ ഫൈനലാണ്. എന്നാൽ മുംബൈയുടെ കോച്ച് സെർജിയോ ലൊബേറയ്ക്കും ടീമിലെ പല താരങ്ങൾക്കും ഗോവയ്ക്കുവേണ്ടി ഫൈനൽ കളിച്ച പരിചയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button