Latest NewsNewsFootballSports

ജയേഷ് റാണ എടികെ മോഹൻ ബഗാൻ വിടുന്നു

എടികെ മോഹൻ ബഗാന്റെ താരമായ ജയേഷ് റാണ ക്ലബ് വിടുന്നു. അവസാന നാലു സീസണുകളിലായി മോഹൻ ബഗാന്റെ താരമായിരുന്നു ജയേഷ്. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്. അതേസമയം ജയേഷ് റാണ ബംഗളൂരു എഫ്സിയിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകളുണ്ട്. ബംഗളൂരുവുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച ജയേഷ് റാണയുടെ കരാർ തുടരാൻ ക്ലബ് ആഗ്രഹിക്കുന്നില്ല. ഐസോളിൽ ഇന്നായിരുന്നു ജയേഷ് 2017ൽ എടികെ മോഹൻ ബഗാനിലെത്തുന്നത്. ഇതുവരെ ഐഎസ്എല്ലിൽ 85 മത്സരങ്ങൾ ജയേഷ് കളിച്ചിട്ടുണ്ട്. നേരത്തെ ചെന്നൈയിൽ എഫ്സിക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

shortlink

Post Your Comments


Back to top button