Latest NewsNewsIndiaInternational

പ്രണയാഭ്യർത്ഥന നടത്തിയതിനു പാക്കിസ്ഥാൻ ലാഹോർ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെ പ്രതിഷേധം തുടരുന്നു

ശൈശവ വിവാഹം മുതൽ പീഡനം, കൊലപാതകം എന്നിവയെല്ലാം സാധാരണമായ ഒരു രാജ്യത്ത് പ്രണയം തുറന്നു പറയുന്നത് വലിയ കുറ്റമായി കാണുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
കോളജ് ക്യാംപസിൽ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലായതിനു പിന്നാലെ വിദ്യാർഥികളെ പുറത്താക്കി. പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റിയിലാണ് സംഭവം. പെരുമാറ്റത്തിന് മാന്യതയില്ലെന്ന കാരണങ്ങൾ കാണിച്ചാണ് യൂണിവേഴ്സിറ്റിയുടെ ‌നടപടിയുണ്ടായിരിക്കുന്നത്.

Also Read:പട്ടികയ്ക്ക് പുറകേ കോൺഗ്രസിൽ പൊട്ടിത്തെറി; ലതികാ സുഭാഷ് രാജിവെച്ചു, തല മൂണ്ഡനം ചെയ്ത് പ്രതിഷേധം

വിഡിയോയിൽ പെൺകുട്ടി മുട്ടുകുത്തിനിന്ന് പൂക്കൾ നീട്ടി തന്റെ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവരുടെ സുഹൃത്തുക്കൾ ചുറ്റിലുംനിന്ന് ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഈ വിഡിയോ വൈറലായതോടെയാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും കനത്ത നടപടിയുണ്ടാകുന്നത്. മതങ്ങളുടെ ഭരണകൂടങ്ങൾ എങ്ങനെയാണു മാനുഷിക മൂല്യങ്ങളെയും സ്നേഹത്തെയും അവകാശങ്ങളെയും ഹനിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവം.

കോളേജ് അധികൃതർ പ്രത്യേക കമ്മറ്റി കൂടി വിദ്യാർഥികൾക്ക് വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നതായും എന്നാൽ രണ്ടുപേരും എത്തിയില്ലെന്നും യൂണിവേഴ്സിറ്റി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇവരെ പുറത്താക്കുകയാണ് എന്നും യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്യാംപസുകളിലേക്ക് പ്രവേശിക്കുന്നതിനും വിദ്യാർഥികൾക്ക് വിലക്കുണ്ട് എന്നും യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. എന്നാൽ പുറത്താക്കൽ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.‌ ഇരുവരെയും തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button