COVID 19CricketLatest NewsNewsIndiaSports

കോവിഡ് വ്യാപനം : എല്ലാ ടൂർണമെന്റുകളും റദ്ദാക്കി ബിസിസിഐ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള ടൂർണമെന്റുകളും റദ്ദാക്കിയെന്ന് ബിസിസിഐ. ഇതോടെ വിനോദ് മങ്കാദ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടക്കില്ല. ഈ വർഷത്തെ ഐപിഎല്ലിന് ശേഷമേ ഈ ടൂർണമെന്റുകളുടെ പുതുക്കിയ തീയതിയുടെ കാര്യത്തിൽ തീരുമാനമാകുകയുള്ളൂ.

Read Also :  എസ്​.ബി.ഐക്ക്​ വൻതുക പിഴ ചുമത്തി ആര്‍.ബി.ഐ  

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഇതുസബന്ധിച്ച അറിയിപ്പ് ബിസിസിഐ സെക്രട്ടറി ജെയ് ഷാ കൈമാറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര യാത്രകളും ബയോ ബബിളുകളുമെല്ലാം ആവശ്യമായി വരും. 2020-21 പ്രാദേശിക സീസൺ ലോക്ക് ഡൗണിനെ തുടർന്ന് ഏറെ വൈകിയാണ് ആരംഭിച്ചത്. ജനുവരിയിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ആഭ്യന്തര മത്സരങ്ങൾക്ക് തുടക്കമായത്.

ചില സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം അയവില്ലാതെ തുടരുന്നതും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കാനിരിക്കുന്നതും പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button