Latest NewsNewsFootballSports

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ക്വാർട്ടറിൽ. അറ്റ്ലാന്റായെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ അറ്റ്ലാന്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് റയൽ ജയം നേടിയിരുന്നു.

ലാ ലീഗയിലെ കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ കരീം ബെൻസെമ (34) റയലിൽനായി ആദ്യ ഗോൾ നേടി. പെനാൽട്ടിയിലൂടെ സെർജിയോ റാമോസ്(60), മാർക്കോ അസൻസിയോ (84) എന്നിവരുടെ ഗോളിൽ റയൽ സ്കോർ ബോർഡ് തികച്ചപ്പോൾ 83-ാം മിനുട്ടിൽ ഇരുപാദങ്ങളിലുമായി അറ്റ്ലാന്റായുടെ സ്കോർ ബോർഡ് തുറന്നത് മുറിയെൽ ഫ്രൂട്ടോ ആയിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button