KeralaLatest NewsNewsCrime

വിവാഹപിറ്റേന്ന് വധുവിന്റെ സ്വർണംകൊണ്ട് മുങ്ങിയ വരൻ പിടിയിൽ

കരുവാരകുണ്ട് (മലപ്പുറം): വിവാഹപിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്​ടിച്ച യുവാവ് അറസ്റ്റിൽ. കരുവാരകുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്​റ്റേഷൻ ഹൗസ് ഓഫിസർ പി. അനിൽകുമാർ അറസ്റ്റ് ചെയ്തിരിക്കുന്നത്​ .

ഫെബ്രുവരി 28ന് വിവാഹിതനായ മരുതിങ്ങൽ കുട്ടശ്ശേരി നിയാസി​െൻറ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് മാർച്ച് രണ്ടിന് മോഷണം പോയിരിക്കുന്നത്. വീട്ടിലെ മുറിയിൽ സൂക്ഷിച്ച ആഭരണപ്പെട്ടി ജനൽ വഴി മോഷ്ടിക്കുകയായിരുന്നു ഉണ്ടായത്. ഇവ കരുവാരകുണ്ടിൽ വിൽപനക്ക്​ ശ്രമിച്ചു. സംശയം തോന്നിയ കടയുടമ വിവരം കൈമാറിയതിനെ തുടർന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button