Latest NewsNewsWomenLife StyleHealth & Fitness

ആർത്തവം ക്യത്യമാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെകൾ

കൃത്യമായ ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ ആരോഗ്യ പ്രശ്നം തന്നെയാണ്. അതിന് കാരണങ്ങൾ പലതാണ്. ക്രമമല്ലാത്ത ആർത്തവം ശാരീരികവും മാനസികവുമായ ആരോഗ്യ അവസ്ഥകളെ ദോഷകരമായി ബാധിക്കും. പലപ്പോഴും കൃത്യമായി ആർത്തവം സംഭവിക്കാത്തതിന് കാരണങ്ങൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണ്. ആർത്തവം ക്യത്യമാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെകൾ നോക്കാം.

ഭക്ഷണത്തിന് രുചി നൽകുന്നതോടൊപ്പം ആർത്തവചക്രത്തെ നിയന്ത്രിക്കാനും ‘കറുവപ്പട്ട’ യ്ക്ക് സാധിക്കും. രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് ആർത്തവ വേദനയും മലബന്ധവും ഒഴിവാക്കാൻ കൂടുതൽ ​ഗുണം ചെയ്യും. പാലിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാൻ സഹായിക്കും.

Read Also :  സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഹോർമോണുകളെ നിയന്ത്രിക്കാൻ പതിവായി ‘വ്യായാമം’ ചെയ്യുന്നത് സഹായിക്കും. സ്ത്രീകൾക്ക് യോഗ അല്ലെങ്കിൽ നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇത് ആർത്തവചക്രത്തെ ക്രമപ്പെടുത്തും.

ആപ്പിൾ സിഡെർ വിനെഗർ’ കുടിക്കുന്നത് ആർത്തവത്തെ നിയന്ത്രിക്കുകയും പിസിഒഎസിനെ ചെറുക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് വെള്ളത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button