Latest NewsKeralaNewsCrime

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വെളളിയാഴ്ച രാത്രിയാണ് കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയുണ്ടായത്

ശ്രീകൃഷ്ണപുരം മണ്ണമ്പറ്റയിൽ ശ്രീകുമാറിന്റെ കൊലപാതകത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിൽ ആയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ശ്രീകുമാറുമായി കഴിഞ്ഞ ദിവസം ഇവർ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

മരിച്ചെന്ന് സ്ഥിരീകരിച്ചയുടൻ ഇരുവരും ശ്രീകുമാറിന്റെ ഫോണും സിംകാർഡും രണ്ടിടങ്ങളിലായി ഉപേഷിക്കുകയുണ്ടായി. വ്യാഴാഴ്ച മുതൽ ശ്രീകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ശ്രീകൃഷ്ണപുരം പൊലീസിൽ പരാതി നൽകി. വെളളിയാഴ്ച വൈകീട്ട് തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട നാട്ടുകാരാണ് മൃതദേഹം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

മൃതദേഹത്തിന്റെ ഇടത് കൈപ്പത്തി നഷ്ടപ്പെട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ സംഭവിച്ചതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കൊപ്പം ശ്രീകുമാറിനെ കണ്ടിരുന്നതായി നാട്ടുകൊർ പൊലീസിന് വിവരം നൽകിയിരുന്നു. തുടർന്ന് ശ്രീകുമാറിന്റേതുൾപ്പെടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button