KeralaLatest NewsNewsCrime

തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ശാ​ന്തി​ക്കാ​ര​ൻ പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര: ഇ​ഞ്ച​ക്കാ​ട് മ​ഠ​ത്തി​ൽ​കാ​വ് ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്ന അ​ടൂ​ർ കി​ളി​വ​യ​ൽ വ​ട​ക്ക​ട​ത്ത്കാ​വ് ഭാ​നു വി​ലാ​സ​ത്തി​ൽ ഭു​വ​ന​ച​ന്ദ്ര​നെ കൊ​ട്ടാ​ര​ക്ക​ര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വി​​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന ഒ​രു പ​വ​നി​ൽ കൂ​ടു​ത​ൽ തൂ​ക്കം വ​രു​ന്ന മ​ണി​മാ​ല മോ​ഷ്​​ടി​ച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ഡി​സം​ബ​ർ 12നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം നടന്നിരിക്കുന്നത്. ക്ഷേ​ത്ര​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മ​തി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​മ്പാ​യി ഓ​ഡി​റ്റ് ന​ട​ത്തി​യപ്പോഴാണ് മോഷണ വിവരം പുറംലോകം അറിയുന്നത്.

തുടർന്ന് ക്ഷേത്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. പോ​ലീ​സ് ശാ​ന്തി​ക്കാ​ര​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​നെ തു​ട​ർ​ന്ന് മോ​ഷ​ണം വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഏ​നാ​ത്ത് മ​ണി​മു​റ്റ​ത്ത് നി​ധി ഫൈ​നാ​ൻ​സി​ൽ 17000 രൂ​പ​ക്ക് പ​ണ​യം വച്ചി​രു​ന്ന തൊ​ണ്ടി മു​ത​ൽ പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button