Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ​. 48 മണിക്കൂറിനുള്ളില്‍ മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇലക്ഷന്‍ കമ്മീഷനെ രേഖാ മൂലം മറുപടി ബോധിപ്പിക്കാനാണ് നോട്ടിസിൽ നിർദേശം നല്‍കിയത്.

Read Also : ക്ഷേത്ര പുനരുദ്ധാരണത്തിനായി 100 കോടി രൂപ അനുവദിക്കുമെന്ന് അമിത് ഷാ 

പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊറോണ വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്​താവനക്കെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ്.

കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷാണ്​ നോട്ടീസ് നൽകിയത്. ധർമടം തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസിലെത്തിയാണ് ഇലക്ഷൻ ഉദ്യോഗസ്ഥർ നോട്ടീസ്​ കൈമാറിയത്.പരാതി നൽകിയ ആളുടെ പേര്​ അധികൃതർ വെളിപ്പെടുത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button