Latest NewsNewsFootballSports

ചെൽസി – പോർട്ടോ ക്വാർട്ടർ പോരാട്ടം; വേദി മാറ്റി യുവേഫ

ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. നിശ്ചയിച്ച പ്രകാരം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലെ രണ്ട് മത്സരങ്ങളും സ്പെയിനിൽ തന്നെയാകും നടക്കുക. കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്പിൽ വിമാനങ്ങൾക്ക് നിലനിൽക്കുന്ന നിയന്ത്രങ്ങൾ പരിഗണിച്ചാണ് സെവിയ്യയിൽ വെച്ച് നടത്താൻ യുവേഫ തീരുമാനിച്ചത്.

ഏപ്രിൽ ഏഴിനും 13നുമാണ് ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടം. സ്പാനിഷ് വമ്പന്മാരായ അത്ലാന്റിക്കോ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3-0 തോൽപിച്ചാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചത്. അതേസമയം ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവന്റസിനെ പരാജയപ്പെടുത്തിയാണ് പോർട്ടോ ക്വാർട്ടർ ബർത്തുറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button