KeralaLatest NewsNews

സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ പെരിയ ഇരട്ടക്കൊല; നിയമപോരാട്ടത്തിനു സര്‍ക്കാര്‍ ചെലവിട്ടത്​ 90.92 ലക്ഷം രൂപ

അഭിഭാഷകനായ മനീന്ദര്‍സിങിന് ​ 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്

പത്തനംതിട്ട: ​പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ സംസ്​ഥാന സര്‍ക്കാര്‍ ചെലവിട്ടത്​ 90.92 ലക്ഷം രൂപ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഈ കൊലപാതക കേസ്​​ സി.ബി.ഐക്ക്​ വിട്ട കോടതി വിധി​െക്കതിരെ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന്​ വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് ​ 90,92,337 ലക്ഷം രൂപ ചെലവിട്ടത്.​ ​ ​കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ബാബുജി ഈശോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

യൂത്ത് ​കോണ്‍ഗ്രസ്​ പ്രവര്‍ത്തകരായ ശരത്​ലാല്‍, കൃപേഷ്​ എന്നിവര്‍ കൊല്ലപ്പെട്ട കേസി​െന്‍റ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ 2019 സെപ്​റ്റംബറിലാണ്. അഡ്വക്കേറ്റ്​ ജനറലി​െന്‍റ ഓഫിസില്‍നിന്ന്​ ലഭിച്ച വിവരാവകാശ രേഖയിലാണ്​ പ്രതികളായ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്​ പണം ധൂര്‍ത്തടിച്ചതി​െന്‍റ കണക്ക്​ തെളിയുന്നതെന്ന്​ ബാബുജി പറഞ്ഞു.

read also:കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പ്, കുമ്മനത്തിനായി കൂട്ടയോട്ടം നടത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്

അഭിഭാഷകനായ മനീന്ദര്‍സിങിന് ​ 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത്​കുമാറിന്​ 25 ലക്ഷവും പ്രഭാസ്​ ബജാജിനു ​ മൂന്നുലക്ഷവും പ്രതിഫലമായി നല്‍കി. ഈ ഇനത്തിലെ ആകെ ചെലവ്​ 88 ലക്ഷം ​രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണ്​ പാഴാക്കിയതെന്നും ബാബുജി ഈ​േശാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button